ദുബൈയിൽ പെയ്ഡ് പാർക്കിങ് പരിശോധനക്ക് കൂടുതൽ സ്മാർട് സ്‌ക്രീനിങ് വാഹനങ്ങൾ എത്തുന്നു

നിലവിലെ ഒമ്പത് വാഹനങ്ങൾ ഈ വർഷാവസാനത്തോടെ 18 ആയി വർധിപ്പിക്കും

Update: 2023-09-06 19:11 GMT

ദുബൈ: പെയ്ഡ് പാർക്കിങ് മേഖലയിലെ വാഹനങ്ങളുടെ പരിശോധനക്ക് കൂടുതൽ സ്മാർട് സ്‌ക്രീനിങ് വാഹനങ്ങൾ എത്തുന്നു. നിലവിലെ 9 വാഹനങ്ങൾ ഈ വർഷാവസാനത്തോടെ 18 ആയി വർധിപ്പിക്കും. അതോടെ 70ശതമാനം പാർക്കിങ് സ്ലോട്ടുകളും സ്മാർട് വാഹനങ്ങളുടെ കാമറക്കണ്ണുകളിൽ പതിയും.

നമ്പർപ്ലേറ്റുകളിലെ വിവരങ്ങൾ മുഖേന പാർക്ക് ചെയ്ത വാഹനങ്ങളുടെ പെയ്‌മെൻറ് വിവരം എളുപ്പം അറിയാനാകും. സ്മാർട് സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ കാമറകളാണ് ഈ വാഹനങ്ങളുടെ പ്രത്യേകത. ദുബൈ എമിറേറ്റിലെ എല്ലാ റോഡുകളും 2026ഓടെ ഡിജിറ്റൽ സംവിധാനത്തിന്റെ ഭാഗമായി മാറും.

Advertising
Advertising

ദുബൈകിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂംദുബൈ ആർ.ടി.എയുടെ ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് കേന്ദ്രത്തിൽ ഇന്ന് സന്ദർശനം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി അദ്ദേഹം നടത്തിയ ചർച്ചയിലാണ് സ്മാർട്‌സേവനങ്ങൾ വിപുലമാക്കാനുള്ള തീരുമാനം. ലോകത്തെ ഏറ്റവുംവലുതും നൂതനവുമായ ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങളിലൊന്നാണ് അൽ ബർഷയിൽ സ്ഥിതിചെയ്യുന്ന ഐ.ടി.എസ് കേന്ദ്രം. ട്രാഫിക് മോണിറ്ററിങ്, ഡാറ്റ ശേഖരണ ഉപകരണങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News