'വ്യത്യസ്ത ആശയങ്ങളെ ഉൾകൊള്ളാൻ തയാറാകണം, വിവിധ വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കണം'; കാന്തപുരം

50 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പ്രതിനിധികളാണ് സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Update: 2021-12-07 17:27 GMT
Editor : ijas

വ്യത്യസ്ത ആശയങ്ങളെ ഉൾകൊണ്ട് മതത്തിനുള്ളിലെ വിവിധ വിഭാഗങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് സമാധാനത്തിന് അനിവാര്യമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകൻ മുഹമ്മദ് നബി മദീനയിൽ നടപ്പാക്കിയ നാഗരികതയുടെ ആശയം ഇതായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

'ആഗോള പൗരത്വം; കെട്ടിപ്പടുക്കാനുള്ള അടിത്തറ', എന്ന വിഷയത്തിലാണ് കാന്തപുരം പ്രബന്ധം അവതരിപ്പിച്ചത്. 50 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം പ്രതിനിധികളാണ് സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News