അബൂദബിയിൽ രാത്രികാല സഞ്ചാരനിയന്ത്രണം പ്രാബല്യത്തിൽ

അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.

Update: 2021-07-19 17:57 GMT
Editor : Suhail | By : Web Desk
Advertising

അബൂദബിയിൽ അണുനശീകരണ യജ്​ഞം തുടങ്ങി. ഇന്ന്​ പുലർ​ച്ച അഞ്ച്​ മണിവരെ നഗരത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടന്നു. അണുനശീകരണവുമായി ബന്ധപ്പെട്ട്​ മുൻകാല​ങ്ങളിലേത്​ പോലെ ഫോണിൽ അറിയിപ്പ്​ മെസേജുകൾ അയക്കില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

രാത്രി 12 മുതൽ പുലർച്ച അഞ്ച്​ വരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിന്​ നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്​. അത്യാവശ്യ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമർജൻസി ജോലികളിൽ ഏർപ്പെടാൻ അനുമതിയുള്ളവർക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. ഇതിനുള്ള പൊലീസ് പെർമിറ്റുകൾക്ക് വെബ്സൈറ്റിലൂടെ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.

അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ പിഴയൊടുക്കേണ്ടി വരും.പുറത്തിറങുന്നവരെ റഡാറുകളുടെ സഹായത്തോടെ പിടികൂടി പിഴ ഈടാക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News