നീലഗിരി എൻ.ആർ.ഐ ഫോറം യു.എ.ഇ വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു

Update: 2022-12-19 06:37 GMT

നീലഗിരി എൻ.ആർ.ഐ ഫോറം യു.എ.ഇ വാർഷിക കുടുംബസംഗമം-22 ദുബൈയിലെ സബീൽ പാർക്കിൽ. കൺവീനർ മുജീബ് റഹ്മാൻ ഗൂഡല്ലൂർ നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹികപ്രവർത്തകനും തമിഴ്കുടിൽ സ്ഥാപകനുമായ മഹാദേവൻ, റേഡിയോ ഫെയിം ശ്രീമതി ആർ.ജെ സാറ, ദുബൈ പുള്ളിങ്കോ ടിക് ടോക് ടീം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിലെ നീലഗിരി ജില്ലയിൽ നിന്നുള്ള നൂറിലധികം പ്രവാസികൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും പങ്കെടുത്തവർക്കും റംഷാദ്, ഷമീർ, ബോസ്‌കോ, ബ്രിഷേജ്, അനസ്, അക്ബർ, ഷാഹുൽ, മേരി, സിദ്ദിഖ്, ഷിഹാബ്, മിഖ്ദാദ്, സക്കീർ, അഫ്‌സൽ, ഷഫീഖ് എന്നിവർ സമ്മാനങ്ങൾ നൽകി.

Advertising
Advertising



Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News