യുഎഇ പ്രസിഡന്റ് നാളെ റഷ്യയിൽ

റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തും

Update: 2026-01-28 12:48 GMT

അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നാളെ റഷ്യയിലേക്ക് പോകും. സന്ദർശന വേളയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. സമ്പദ് വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ഊർജം, മറ്റ് മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടും.

അതേസമയം, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനായി ജനുവരി 23, 24 തീയതികളിൽ റഷ്യൻ, യുക്രേനിയൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ഉന്നതതല ത്രികക്ഷി ചർച്ചകൾക്ക് യുഎഇ ആതിഥേയത്വം വഹിച്ചിരുന്നു. ചർച്ചകളിൽ ചില പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് അബൂദബി വീണ്ടും ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News