ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാം

മുമ്പ് ആർടിഎ വെബ്സൈറ്റ് വഴി മാത്രമായിരുന്നു സേവനം

Update: 2025-12-31 13:05 GMT

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ എല്ലാ ഔദ്യോഗിക ചാനലുകളിലും നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാം. ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് എടുക്കാം. മുമ്പ് ആർടിഎ വെബ്സൈറ്റ് വഴി മാത്രമായിരുന്നു സേവനം. ഇതോടെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ പെർമിറ്റ് നേടാൻ കഴിയും.

പെർമിറ്റ് നേടാനുള്ള ഘട്ടങ്ങൾ

  • ആർടിഎ വെബ്സൈറ്റ് അല്ലെങ്കിൽ ആർടിഎ ദുബൈ, ദുബൈ നൗ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക
  • ലോഗിൻ ചെയ്യുക അല്ലെങ്കിൽ അക്കൗണ്ട് സൃഷ്ടിക്കുക
  • 'ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ്' സേവനം തിരഞ്ഞെടുക്കുക
  • ട്രാഫിക് സുരക്ഷാ നിയമം, ഇ-സ്‌കൂട്ടർ സുരക്ഷിത ഉപയോഗം എന്നിവയെ കുറിച്ചുള്ള പരിശീലനം പൂർത്തിയാക്കുക
  • ഇലക്ട്രോണിക് ടെസ്റ്റ് പാസാകുക
  • ഇമെയിൽ, ടെക്സ്റ്റ് സന്ദേശം വഴി ഡിജിറ്റൽ പെർമിറ്റ് സ്വീകരിക്കുക
Advertising
Advertising

നിബന്ധനകളും വ്യവസ്ഥകളും

പ്രായം: 17 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം

ഇളവുകൾ: സാധുവായ യുഎഇ അല്ലെങ്കിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇളവ്

അനുവദനീയ മേഖലകൾ: ഡൗൺടൗൺ ദുബൈ, ജുമൈറ, പാം ജുമൈറ എന്നിവിടങ്ങളിലെ നിയുക്ത സോണുകളും പ്രത്യേക ഇ-സ്‌കൂട്ടർ ട്രാക്കുകളും. സൈഹ് അൽ സലാം, അൽ ഖുദ്ര, അൽ മെയ്താൻ എന്നിവിടങ്ങളിൽ അനുമതിയില്ല.

പിഴകൾ: പെർമിറ്റ് ഇല്ലാതെ ഓടിക്കുക, അംഗീകൃത പ്രദേശങ്ങൾക്ക് പുറത്ത് ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News