അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന് പുതിയ ഭാരവാ​ഹികൾ

അബ്ദു റഊഫ് അഹ്സനി പ്രസിഡന്റ്, അഡ്വ. മുഹമ്മദ് കുഞ്ഞി ജന.സെക്രട്ടറി

Update: 2026-02-16 09:27 GMT
Editor : Mufeeda | By : Web Desk

അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുറഉഫ് അഹ്സനിയാണ് പുതിയ പ്രസിഡണ്ട്. അഡ്വ.കെ.വി മുഹമ്മദ്‌ കുഞ്ഞി ജനറൽ സെക്രട്ടറിയായും, അസീസ് കാളിയാടൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വിപികെ അബ്ദുള്ള (വൈസ് പ്രസിഡന്റ്) അബ്ദുള്ള നദ്‌വി (അഡ്മിനിസ്ട്രേഷൻ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

പ്രസിഡന്റ് സ്ഥാനത്ത് എത്തിയ അബ്ദു റഹൂഫ് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശിയാണ്. അഡ്വ. കെവി മുഹമ്മദ് കുഞ്ഞി നേരത്തെ രണ്ട് തവണ ജനറൽ സെക്രട്ടറിയായിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ചെറിയൂർ സ്വദേശിയാണ്. ട്രഷററായ അസീസ് കാളിയാടൻ മലപ്പുറം തിരുന്നാവായ സ്വദേശിയാണ്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News