മഴയാണ്... പാലത്തിനടിയിലോ തുരങ്കത്തിലോ വാഹനം നിർത്തിയിടരുതെന്ന് അബൂദബി പൊലീസ്

വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും മിന്നൽ പ്രളയം അനുഭവപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ

Update: 2026-04-01 13:03 GMT

അബൂദബി: യുഎഇയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പാലങ്ങൾക്കടിയിലോ തുരങ്കങ്ങളിലോ വാഹനം നിർത്തിയിടരുതെന്ന മുന്നറിയിപ്പ് നൽകി അബൂദബി പൊലീസ്. ഈ പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും അപകട സാധ്യത വർധിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു. അസ്ഥിര കാലാവസ്ഥയിൽ അപകട സാധ്യത കൂടുമെന്നും ചൂണ്ടിക്കാട്ടി.

മറ്റ് വാഹനങ്ങൾ ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷിത അകലം പാലിക്കുക, വേഗത കുറയ്ക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയ കാര്യങ്ങളും അധികൃതർ ഓർമിപ്പിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസങ്ങളിലായി യുഎഇയിലെ വിവിധയിടങ്ങളിൽ മഴ പെയ്യുന്നുണ്ട്. മഴക്കാലത്ത് ദൂരക്കാഴ്ച കുറയാനും തെന്നലടക്കമുള്ള അപകടസാധ്യതകൾ വർധിക്കാനും ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുള്ള സമയങ്ങളിൽ, വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും മിന്നൽ പ്രളയം അനുഭവപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. താഴ്വരകളും പർവതപ്രദേശങ്ങളുമടക്കമുള്ള പ്രദേശങ്ങളാണ് ഒഴിവാക്കേണ്ടത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News