പശ്ചിമേഷ്യയിലെ സംഘർഷം; യുഎഇയിൽ ഇന്ധനവില കുത്തനെ കൂട്ടി

ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

Update: 2026-03-31 09:51 GMT

ദുബൈ: യുഎഇയിൽ ഇന്ധനവില കുത്തനെകൂട്ടി. ഏപ്രിൽ മുതൽ പെട്രോൾ ലിറ്ററിന് 80 ഫിൽസും ഡീസൽ ലിറ്ററിന് 1ദി‍ർഹം 97 ഫിൽസുമാണ് വർധിക്കുന്നത്. ആഗോള ഓഹരി വിപണിയിലെ ഇടിവും എണ്ണവിലയിലെ വർധനവും തുടരുന്ന പശ്ചാത്തലത്തിലാണ് 2026 ഏപ്രിൽ മാസത്തെ ഈ വർധനവ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ പുരോഗതിയില്ലാത്തത് ഉപഭോക്താക്കളുടെയും ബിസിനസ് മേഖലയുടെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി വില കുറഞ്ഞു വരികയായിരുന്നുവെങ്കിലും, മാർച്ച് മാസത്തിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നീ മൂന്ന് തരം പെട്രോൾ നിരക്കുകളിലും നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. സൂപ്പർ 98, ലിറ്ററിന് 3.39 ദിർഹം, സ്പെഷ്യൽ 95 ലിറ്ററിന് 3.28 ദിർഹം, ഇ-പ്ലസ് 91 ലിറ്ററിന് 3.20 ദിർഹം, എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. അന്താരാഷ്ട്ര വിപണിയിലെ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിനായി 2015-ലാണ് യുഎഇ പെട്രോൾ വില നിയന്ത്രണങ്ങൾ നീക്കിയത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News