ചവിട്ടിമുന്നേറാം... ദുബൈയിൽ 13 സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് ആർടിഎ

ലക്ഷ്യം 162 കി. മീ. നീളത്തിൽ 15 ട്രാക്കുകൾ

Update: 2026-03-29 12:17 GMT

ദുബൈ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി 13 സൈക്ലിങ് ട്രാക്കുകൾ നിർമിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലായി 162 കിലോമീറ്റർ നീളത്തിൽ 15 ട്രാക്കുകൾ നിർമിക്കാനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണിത്.

അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും, അൽ വർഖ മുതൽ സൈഹ് അസ്സലാം വരെയും, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) മുതൽ ജുമൈറ വരെയും നിലവിലുള്ള ട്രാക്കുകളെ ബന്ധിപ്പിക്കുന്ന സംയോജിത സൈക്ലിങ് ശൃംഖല പദ്ധതിയിൽ ഉൾപ്പെടുന്നു.


Advertising
Advertising


നിരവധി കാൽനട, സൈക്ലിങ് പാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു:

  • അൽ ഖവാനീജ് ട്രാക്കിനെ അൽ മംസാർ ബീച്ചുമായി ബന്ധിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് മുകളിലുള്ള പാലം
  • സായിഹ് അസ്സലാം ട്രാക്കിനെ അൽ വർഖയിലെയും അൽ ഖവാനീജിലെയും ട്രാക്കുകളുമായി ബന്ധിപ്പിക്കുന്ന ദുബൈ-അൽ ഐൻ റോഡിന് മുകളിലുള്ള പാലം
  • അൽ സുഫൂഹിലെയും ജുമൈറയിലെയും സൈക്ലിങ് ട്രാക്കുകളെ ഹെസ്സ സ്ട്രീറ്റിലൂടെയുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് റോഡിന് മുകളിലുള്ള പാലം
  • ദുബൈ ഹിൽസിനെ ഹെസ്സ സ്ട്രീറ്റിലൂടെയും മാൾ ഓഫ് എമിറേറ്റ്സിലൂടെയുമുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്ന അൽ ഖൈൽ റോഡിന് മുകളിലുള്ള പാലം

ഈ വർഷം രണ്ടാം പാദത്തിൽ എല്ലാ ട്രാക്കുകളും തുറക്കുമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News