യുഎഇയിലെ ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബംഗ്ലാദേശ് സ്വദേശി മരിച്ചു
സംഭവം അൽ റിഫ മേഖലയിൽ
Update: 2026-04-01 09:05 GMT
ദുബൈ: യുഎഇ ലക്ഷ്യമാക്കി വന്ന ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബംഗ്ലാദേശ് സ്വദേശിക്ക് മരണം. ഫുജൈറയിലെ അൽ റിഫ മേഖലയിലാണ് സംഭവം നടന്നത്. ഫുജൈറ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.