ഇറാൻ ആക്രമണം; യുഎഇയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

ആകെ 12 പേർക്ക് പരിക്ക്

Update: 2026-04-03 12:08 GMT

അബൂദബി: ഇറാൻ ആക്രമണത്തിൽ ഇന്ന് യുഎഇയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്. അബൂദബി അജ്ബാനിലാണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ മൊത്തം പരിക്കേറ്റവരുടെ എണ്ണം 203 ആയി.

Advertising
Advertising

അതിനിടെ യുഎഇ വ്യോമ പ്രതിരോധം ഇന്ന് ഇറാനിൽ നിന്ന് വിക്ഷേപിച്ച 47 ഡ്രോണുകളും 22 മിസൈലുകളും നേരിട്ടു. 18 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂയിസ് മിസൈലുകളുമാണ് നേരിട്ടത്. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചശേഷം, യുഎഇ 475 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2085 ഡ്രോണുകളുമാണ് പ്രതിരോധിച്ചിട്ടുള്ളത്. ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട്‌ അംഗങ്ങളും സായുധ സേന കരാറിലുണ്ടായിരുന്ന മൊറോക്കൻ പൗരനും കൊല്ലപ്പെട്ടു. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് പേർ കൊല്ലപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News