അവധിക്കാലത്ത് കോവിഡ് വ്യാപനത്തിന് സാധ്യത: അതീവ ജാഗ്രതവേണമെന്ന് യുഎഇ അധികൃതർ
കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്തെയും, പുതുവർഷ അവധിക്കാലത്തെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
പെരുന്നാൾ അവധിക്ക് ശേഷം കോവിഡ് കേസുകളും മരണവും വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് യു എ ഇ. കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്തെയും, പുതുവർഷ അവധിക്കാലത്തെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
യു എ ഇ ആരോഗ്യവിഭാഗം ഔദ്യോഗിക വാക്താവ് ഡോ. ഫരീദ അൽ ഹുസ്നിയാണ് മുൻ അവധിക്കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദേശം നൽകിയത്. കഴിഞ്ഞവർഷം ബലിപെരുന്നാൾ അവധിക്കാലത്ത് യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചത് 500 ശതമാനമാണ്. പുതുവൽസര അവധിക്കാലത്ത് 200 ശതമാനം വർധനയുണ്ടായി. മരണനിരക്ക് 300 ശതമാനം വർധിച്ചു. കഴിഞ്ഞ ഈദുൽഫിത്വർ അവധിക്കാലത്ത് പ്രതിദിന കോവിഡ് കേസുകൾ 60 ശതമാനം വർധിച്ചു. മരണം നൂറ് ശതമാനം വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കനത്തജാഗ്രതാ നിർദേശം.
കഴിഞ്ഞ പത്തുദിവസം തുടർച്ചയായി പ്രതിദിന കേസുകളുടെ എണ്ണം 1600 ൽ താഴെയായി നിര്‍ത്താൻ കഴിഞ്ഞിട്ടുണ്ട്. ശക്തമായ വാക്സിൻ കാമ്പയിനാണ് ഇതിന് കാരണം. ഇന്ന് ആറുപേരാണ് യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 1,522പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.