ഖത്തർ-യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക്​

ഉന്നതതല ചർച്ചകൾ വിജയകരം. ഇരുരാജ്യങ്ങള്‍ക്കിടയില്‍ കൂടുതൽ തൊഴിലവസരങ്ങൾക്ക്​ സാധ്യത

Update: 2021-08-28 18:13 GMT
Editor : Shaheer | By : Web Desk

ഖത്തറുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ യുഎഇ. നീണ്ടകാലത്തെ അകല്‍ച്ച അവസാനിച്ചതോടെ വിവിധ തുറകളിൽ സഹകരണം ശക്​തമാക്കാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായിരുന്നു. ഒക്​ടോബറിൽ ദുബൈയിൽ ആരംഭിക്കുന്ന വേൾഡ്​ എക്​സ്​പോയും അടുത്ത വർഷം ദോഹയിൽ നടക്കുന്ന ലോകകപ്പ്​ ഫുട്​ബോളും വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ​ഇരു രാജ്യങ്ങളും ഉറപ്പാക്കും.

കഴിഞ്ഞ വ്യാ​ഴാഴ്​ച യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​​ ആൽ നഹ്​യാന്‍റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിലെത്തി അമീറുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. യുഎഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​​ ആൽ നഹ്​യാന്‍റെ അഭിവാദ്യം കൂടിക്കാഴ്​ചയിൽ സംഘം അമീറിന്​ കൈമാറി. ഇതിന്‍റെ തുടർച്ചയായാണ്​ ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ബഗ്​ദാദിൽ കൂടിക്കാഴ്​ച നടത്തിയത്​. ​2017 ജൂണിൽ ആരംഭിച്ച ഉപരോധം ഈ വർഷം ജനുവരിയിലാണ്​ അവസാനിച്ചത്​.

ഖത്തർ ജനത തങ്ങളുടെ ബന്ധുക്കളാണ്​. ദൈവം നമ്മുടെ ജനതയെ സംരക്ഷിക്കുകയും അവരുടെ സുരക്ഷിതത്വവും സ്ഥിരതയും അഭിവൃദ്ധിയും നിലനിർത്തുകയും ചെയ്യട്ടെയെന്ന് യുഎഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. എല്ലാ തുറകളിലും സഹകരണം വിപുലപ്പെടുത്താനുള്ള യുഎഇ-ഖത്തർ ധാരണ ആയിരക്കണക്കിന്​ പുതിയ തൊഴിലവസരങ്ങളാവും സൃഷ്ടിക്കുക.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News