Writer - razinabdulazeez
razinab@321
റാസൽഖൈമ: പുതുവത്സര ദിനത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി റാസൽഖൈമ. മൾട്ടിറോട്ടർ ഡ്രോണുകൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫീനിക്സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദർശനത്തിനാണ് നേട്ടം. 2,300 ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് ഫീനിക്സ് പക്ഷിയുടെ രൂപം വിരിയിച്ചത്. ഇതിൽ ചിറകുകൾക്കായി 1,000 'പൈറോ ഡ്രോണുകൾ' പ്രത്യേകം ഉപയോഗിച്ചു. 'ദ വെൽക്കം' എന്ന പേരിൽ രണ്ടാമതൊരു ദൃശ്യവും ഡ്രോണുകൾ ആകാശത്ത് ഒരുക്കിയിരുന്നു. കടലിൽ നിന്ന് കൈകൾ വിരിച്ചുയരുന്ന ഒരു മനുഷ്യ രൂപമായിരുന്നു ഇത്.