യു.എ.ഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചു; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

അടുത്ത രണ്ട് ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം

Update: 2022-07-19 13:54 GMT

യു.എ.ഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തതോടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ചില റോഡുകളിലെ വേഗപരിധി കുറച്ച് നിശ്ചയിച്ചതിനാൽ വാഹനമോടിക്കുന്നവർ ഓവർഹെഡ് ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകൾ പരിശോധിക്കണമെന്നാണ് പൊലീസ് നിർദേശം.

അബുദാബിയുടെ ചില ഭാഗങ്ങളിലും അൽ ഐനിലുമാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മഴ റിപ്പോർട്ട് ചെയ്തത്.

അൽ ഐനിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നല്ല മഴ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം അനുഭവപ്പെടുന്നതിനാലാണ് രാജ്യത്ത് വേനൽമഴ ലഭിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കൂടാതെ, മഴയുടെ തോത് അധികരിപ്പിക്കാനായി രാജ്യം ക്ലൗഡ് സീഡിങ് സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News