യു.എ.ഇയിൽ വേനൽ ചൂട് ശക്തമായി; ടയർ സുരക്ഷ ഉറപ്പാക്കാൻ അബൂദബി പൊലീസ്

അബൂദബി പൊലീസിന്‍റെ ഹാപ്പിനസ് പട്രോൾ സംഘമാണ് വാഹനങ്ങളുടെ ടയർ പരിശോധിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുകയും ടയർ സുരക്ഷിതത്വത്തിന് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത്.

Update: 2022-06-29 18:53 GMT
Advertising

വേനൽച്ചൂട് ശക്തമായതോടെ വാഹനങ്ങളുടെ ടയർ സുരക്ഷിതത്വം ഉറപ്പാക്കാൻ അബൂദബി പൊലീസ് ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. സേഫ് സമ്മർ എന്ന പേരിലാണ് ബോധവത്കരണ പരിപാടി പുരോഗമിക്കുന്നത്.

Full View

അബൂദബി പൊലീസിന്‍റെ ഹാപ്പിനസ് പട്രോൾ സംഘമാണ് വാഹനങ്ങളുടെ ടയർ പരിശോധിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുകയും ടയർ സുരക്ഷിതത്വത്തിന് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത്. അബൂദബി പൊലീസ്, അൽ ഫഹീം ഓട്ടോമോട്ടീവ് ഗ്രൂപ്പ്, മിഷ്ലിൻ ടയർ കമ്പനി എന്നിവയുമായ സഹകരിച്ചാണ് സേഫ് സമ്മർ എന്ന ബോധവത്കരണ യഞ്ജം നടക്കുന്നത്.

ടയർ സുരക്ഷിതമല്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങളുടെ വ്യാപ്തി, ടയർ പൊട്ടിത്തെറിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾ, നിശ്ചിത മർദത്തിൽ ടയറിൽ കാറ്റ് നിറക്കേണ്ടതിന്‍റെ ആവശ്യകത, പുതിയ ടയർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ടയറിന്റെ കാലാവധി, ചൂടുകാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ചാണ് പൊലീസ് വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകുന്നത്. സുരക്ഷിതമല്ലാത്ത ടയറിട്ട് വാഹനം റോഡിലിറക്കുന്നത് 500 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയന്റും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News