പുസ്തകമേളയിൽ സംവദിക്കാൻ സുനിത വില്യംസ് ഷാർജയിലെത്തും

Update: 2023-11-08 02:14 GMT

ഇന്ത്യൻവംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാളെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽവസത്തിലെത്തും. വ്യാഴാഴ്ച്ച രാത്രി എട്ടിന് മേളയിലെ ബാൾ റൂമിൽ, ‘എ സ്റ്റാർ ഇൻ സ്പേസ്’ എന്ന പരിപാടിയിൽ സുനിത വില്യംസ് സംവദിക്കും.

ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം നടത്തിയ വനിത എന്ന മുൻ റെക്കോർഡിന് ഉടമയായ നാസ ബഹിരാകാശയാത്രിക ഇന്ത്യൻവംശജ കൂടിയായ സുനിത വില്യംസ് തന്റെ സംഭവബഹുലമായ കരിയറിലെ ഉൾക്കാഴ്ചകളും നേട്ടങ്ങളും അനുഭവങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News