വാഹനങ്ങൾക്ക് സാങ്കേതിക തകരാർ; 15,000 കാറുകൾ തിരിച്ചുവിളിച്ചു

Update: 2023-07-01 04:04 GMT

സാങ്കേതിക തകരാറിനെ തുടർന്ന് ഈ മാസം യുഎഇയിൽ പ്രമുഖ കാർ കമ്പനികളുടെ 15,000 വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ആഢംബര സ്പോർട്സ് കാറായ ഫെറാറിയും തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടും. 49 ഫെറാറി കാറുകളാണ് തിരിച്ചുവിളിച്ചത്.

ഷെവർലെയുടെ 7,126 വാഹനങ്ങൾ, ഫോർഡിന്റെ 2,665 കാറുകൾ, ലിങ്കൻ ഏവിയേറ്റർ 2,080 എന്നിവയാണ് തിരികെ വിളിച്ച പ്രമുഖ മോഡലുകൾ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News