ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നാലാംഘട്ട നിർമാണം പുരോഗമിക്കുന്നു

നിർമാണം പൂർത്തിയായാൽ 3,20,000 വീടുകളിലേക്ക് സൗരോർജമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

Update: 2023-08-30 16:23 GMT

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രമായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് നാലാംഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 15.78 ശതകോടി ചെലവിൽ നിർമിക്കുന്ന നാലാം ഘട്ടത്തിൽ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.

മൂഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ നാലാംഘട്ട നിർമാണം പൂർത്തിയായാൽ 3,20,000 വീടുകളിലേക്ക് സൗരോർജമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. പുതിയ ഘട്ടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സിഇഒ സഈദ് മുഹമ്മദ് അൽതായർ ഉൾപ്പെടെയുള്ള ഉന്നതസംഘം സോളാർ പാർക്കിൽ എത്തിയിരുന്നു.

Advertising
Advertising

നിർമാണ ചുമതലയുള്ള നൂർ എനർജി വൺ അധികൃതർ പുരോഗതിയുടെ ഘട്ടങ്ങൾ വിശദീകരിച്ചു. കോൺസൻട്രേറ്റഡ് സോളാർ പവർ, ഫോട്ടോവോൾട്ടേക്ക് ടെക്നോളജി എന്നീ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചാണ് നാലാംഘട്ടത്തിൽ സൗരോർജം ഉൽപാദിപ്പിക്കുക. സോളാർ ടവറിൽ നിന്ന് നൂറ് മെഗാവാട്ടും പാരാബോളിക് ബേസിൻ കോംപ്ലക്സിൽ നിന്ന് 200 മെഗാവാട്ടും ഫോട്ടോവോൾട്ടേക്കിൽ നിന്ന് 217 മെഗാവാട്ടും വൈദ്യുത ഉൽപാദിപ്പിക്കുന്നതായിരുന്നു സോളാർ പാർക്കിന്റെ ആദ്യഘട്ടം.

ഇത് നൂറ് ശതമാനം പൂർത്തിയായി. പാരാമബോളിക് ബേസിൻ ഉപയോഗിക്കുന്ന രണ്ടാംഘട്ടത്തിന്റെ 98 ശതമാനം നിർമാണം പിന്നിട്ടു കഴിഞ്ഞു. 200 മെഗാവാട്ടാണ് ശേഷി. പാരാബോളികിൽ നിന്ന് 200 മെഗാവാട്ടും ഫോട്ടോവോൾട്ടേക്കിൽ 33 മെഗാവാട്ടും ഉൽപാദിപ്പിക്കുന്ന മൂന്നാംഘട്ടത്തിന്റെ നിർമാണം 87 ശതമാനം പിന്നിട്ടതായും അധികൃതർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News