യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50 ൽ താഴെയെത്തി

കോവിഡിന്റെ തുടക്കത്തിൽ 2020 മാർച്ചിന് 30 നാണ് യുഎഇയിൽ ഏറ്റവും ഒടുവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50 ൽ താഴെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Update: 2021-12-06 16:59 GMT
Editor : abs | By : Web Desk
Advertising

യു എ ഇയിൽ പ്രതിദിന കോവിഡ് കേസ് വീണ്ടും കുറഞ്ഞു. ഇന്ന് 48 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2020 മാർച്ച് 30ന് ശേഷം ആദ്യമായാണിത്.

കോവിഡിന്റെ തുടക്കത്തിൽ 2020 മാർച്ചിന് 30 നാണ് യുഎഇയിൽ ഏറ്റവും ഒടുവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50 ൽ താഴെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാണ് എന്ന വ്യക്തമായ സൂചനയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ന് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൊത്തം എണ്ണം 2,149 ആയി. ഇന്ന് 70 പേർക്ക് രോഗം ഭേദമായി. നിലവിൽ 2,827 ആക്ടീവ് കോവിഡ് കേസുകളാണ് യു എ ഇയിലുള്ളത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News