യു.എ.ഇ പ്രസിഡന്‍റ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും

പ്രസിഡന്‍റായ ശേഷം ശൈഖ് മുഹമ്മദിന്‍റെ ആദ്യ ഒമാൻ സന്ദർശനമാണിത്

Update: 2022-09-25 17:59 GMT

 യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്‍റായ ശേഷം ശൈഖ് മുഹമ്മദിന്‍റെ ആദ്യ ഒമാൻ സന്ദർശനമാണിത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരിക്കും കൂടിക്കാഴ്ച. അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, സാംസ്കാരിക, വിനോദ സഞ്ചാര സഹകരണമെല്ലാം ചർച്ച ചെയ്യും. മേഖലയിലെ സുരക്ഷ വിഷയങ്ങളും ചർച്ചയിൽ വരും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News