സെൽഫ് ഡ്രൈവിങ് ഗതാഗത കോൺഗ്രസ്​ മേള നാളെ ദുബൈയിൽ തുടക്കം

ഡ്രൈവറില്ലാവാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ്​ട്രാൻസ്​പോർട്ട് ​അതോറിറ്റിയാണ്​ വേൾഡ്​ കോൺഗ്രസ്​ സംഘടിപ്പിക്കുന്നത്

Update: 2023-09-25 18:35 GMT
Editor : anjala | By : Web Desk

ദുബൈ: സെൽഫ്ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസിന്‍റെ മൂന്നാമത് ​എഡിഷന് നാളെ ദുബൈയിൽ തുടക്കം. ദുബൈ വേൾഡ്​ ട്രേഡ്​സെന്‍ററിലാണ്​ചടങ്ങ്​. ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ആർ.ടി.എ സംഘടിപ്പിച്ച ദുബൈ സെൽഫ്​ ഡ്രൈവിങ്​ ട്രാൻസ്​പോർട്ട്​ചലഞ്ചിലെ വിജയികളുടെ പ്രഖ്യാപനവും ഇതിന്റെ ഭാഗമായി നടക്കും.

ഡ്രൈവറില്ലാവാഹനങ്ങളുടെ വികസനത്തിനായി ദുബൈ റോഡ്​ട്രാൻസ്​പോർട്ട് ​അതോറിറ്റിയാണ്​ വേൾഡ്​ കോൺഗ്രസ്​ സംഘടിപ്പിക്കുന്നത്​. സെൽഫ്​ ഡ്രൈവിങ്​ ചലഞ്ച്​ വിജയികളെ കാത്തിരിക്കുന്നത്​ 23 ലക്ഷംഡോളർ സമ്മാന തുകയാണ്​. 20 ലക്ഷംഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും. ഡ്രൈവറില്ല ബസ്സുകൾ വികസിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണ ചലഞ്ച്​. 27 സ്ഥാപനങ്ങളാണ് ​രണ്ടു കാറ്റഗറിയിലായി പ​ങ്കെടുത്തത്​​. തുടർന്ന് ​പത്ത്​ കമ്പനികളെ അവസാന ഫൈനൽ റൗണ്ടിലേക്ക്​തെരഞ്ഞെടുത്തു. അന്താരാഷ്ട്ര തലത്തിൽ അഞ്ചു കമ്പനികളും പ്രാദേശിക ഗവേഷണ വിദ്യാഭ്യാസ സഥാപന വിഭാഗത്തിൽ അഞ്ചു സ്ഥാപനങ്ങളുമാണ് ​അവസാന റൗണ്ടിലെത്തിയത്​. ദുബൈ സിലിക്കൻ ഒയാസിസിൽ ആയിരുന്നു ചലഞ്ച്​ നടന്നത്​.

Advertising
Advertising

Full View

യു.എ.ഇ എക്സിക്യുട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ് ​ആൽ മക്​തൂമിന്‍റെ രക്ഷാധികാരത്തിലാണ്​​പരിപാടി. 'ഗതാഗത രംഗത്തെ ശാക്​തീകരണം 4.0' എന്ന പ്രമേയത്തിന്​ ചുവടെയാണ് ​സമ്മേളനം. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2000 പ്രതിനിധികൾ ഇതിൽ പ​ങ്കെടുക്കും. വിവിധവിഷയങ്ങളിലായി 33 സെഷനുകളും വർക്​ഷോപ്പുകളും സമ്മേളനത്തിൽ നടക്കും

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News