രാജകുടുംബത്തിലെ മൂന്ന് തലമുറകൾ ഒറ്റ ഫ്രെയ്മിൽ; വൈറലായി രാജകുമാരൻ 'ഫസ്സ'യുടെ പുതിയ പോസ്റ്റ്

Update: 2022-08-03 12:49 GMT
Advertising

ദുബൈ രാജകുമാരൻ ഷെയ്ഖ് ഹംദാൻ എന്നും ആരാധകരുടെ പ്രിയപ്പെട്ടവനാണ്. സോഷ്യൽ മീഡിയയിൽ ദശലക്ഷങ്ങളാണ് ഹംദാനെ ഫോളോ ചെയ്യുന്നത്. കൃത്യമായിപ്പറഞ്ഞാൽ 'ഫസ്സ' എന്ന പേരിലുള്ള രാജകുമാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 14.5 മില്യൺ ഫോളേവേഴ്‌സാണുള്ളത്.

ജനകീയമായ ഇടപെടലുകൾകൊണ്ടും കാര്യക്ഷമമായ ഭരണതീരുമാനങ്ങളിലൂടെയും എല്ലാവരുടേയും ഇഷ്ടക്കാരനായി മാറിയ ഫസ്സയുടെ ഓരോ സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കും വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്.


 


ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഹംദാൻ പോസ്റ്റ ചെയ്ത തങ്ങളുടെ കുടുംബചിത്രവും ആകെ 'വൈറലായി'രിക്കുകയാണിപ്പോൾ. ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറകൾ ഒറ്റ ഫ്രെയ്മിൽ വരുന്നതാണ് ചിത്രത്തിന്റെ പ്രാധാന്യം വർധിക്കാൻ കാരണം.

ചിത്രത്തിൽ ഷെയ്ഖ് ഹംദാനെക്കൂടാതെ തന്റെ പിതാവും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, തന്റെ ഇരട്ടക്കുട്ടികളുമാണുള്ളത്.

ഹംദാന്റെ മക്കളായ ഷെയ്ഖയും റാഷിദും ഹംദാൻ പിടിച്ച സ്ട്രോളർ ബൈക്കിന്റെ സീറ്റിൽ ഇരിക്കുകയാണ്. തൊട്ടടുത്ത് തന്നെ നിൽക്കുന്ന പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഹംദാനോട് എന്തോ സംസാരിക്കുകയാണ്. ചിത്രത്തിൽ തന്റെ ഇരട്ട കുഞ്ഞുങ്ങളുടെ മുഖം അദ്ദേഹം തന്നെ ഇമോജി വച്ച് മറച്ചിട്ടുമുണ്ട്.


 


ചിത്രത്തിനടിയിൽ ആരാധകരുടെ രസകരവും വാത്സല്യം നിറഞ്ഞതുമായ കമന്റുകളും നിറയുകയാണ്. പോസ്റ്റ ചെയ്ത് 30 മിനിറ്റിനുള്ളിൽ തന്നെ ചിത്രത്തിന് 100,000 ലൈക്കുകളും 2,500 ലേറെ കമന്റുകളും ലഭിച്ചിരുന്നു.

'എന്റെ മൂന്ന് സ്‌നേഹങ്ങൾ' എന്ന അർത്ഥം വരുന്ന രീതിയിൽ മൂന്ന് 'ലൗ ഇമോജി'കളോടെയാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളും സോഷ്യൽമീഡിയയുടെ പ്രിയങ്കരരാണ്.


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News