ദുബൈയിൽ റാസൽഖൂർ മേഖലയിൽ രണ്ട് നടപ്പാലങ്ങൾ തുറന്നു

നഗരത്തിൽ ഏഴ് നടപ്പാലങ്ങൾക്ക് പദ്ധതി

Update: 2023-10-11 19:56 GMT
Advertising

ദുബൈ നഗരത്തിലെ റാസൽഖൂറിൽ രണ്ട് നടപ്പാലങ്ങൾ നിർമാണം പൂർത്തിയാക്കി. കാൽനട യാത്രക്കാരുടെ സൗകര്യത്തിനായി നഗരത്തിൽ ഏഴ് നടപ്പാലങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് രണ്ട് നടപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയതെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ക്രീക്ക് ഹാര്‍ബര്‍, റാസല്‍ഖോര്‍ വ്യവസായ മേഖല എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ദുബൈ നിർമാണം പൂർത്തിയാക്കിയ ഒരു നടപ്പാലം. 174 മീറ്റര്‍ നീളവും 3.4 മീറ്റര്‍ വീതിയുമുണ്ടിതിന്. മര്‍ഹബ മാളിനും നാദ് അല്‍ ഹമറിലെ വാസല്‍ കോംപ്ലക്‌സിനും കുറുകെയാണ് രണ്ടാമത്തെ നടപ്പാലം. ഇതിന് 101 മീറ്റര്‍ നീളവും 3.4 മീറ്റര്‍ വീതിയുമുണ്ട്.

ഹൈടെക് ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങള്‍, അലാറങ്ങള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, റിമോട്ട് മോണിറ്ററിംഗ് സംവിധാനങ്ങള്‍, ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേക ബൈക്ക് റാക്കുകള്‍ എന്നിങ്ങനെ സംവിധാനങ്ങളോടെയാണ് രണ്ട് പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News