പുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; ഛിന്നഗ്രഹങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ ബഹിരാകാശപേടകം

എം ബി ആർ സ്പേസ്ക്രാഫ്റ്റ് എന്ന് പേരിട്ട പേടകം 2034 ൽ ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിൽ ഇറക്കും

Update: 2023-05-29 18:27 GMT
Editor : abs | By : Web Desk

യുഎഇ: പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചു. ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലെ ഛിന്നഗ്രഹങ്ങളെ കുറിച്ച് ഗവേഷണം നടത്താൻ ബഹിരാകാശപേടകം വിക്ഷേപിക്കും. എം ബി ആർ സ്പേസ്ക്രാഫ്റ്റ് എന്ന് പേരിട്ട പേടകം 2034 ൽ ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിൽ ഇറക്കും. ആറ് വർഷം കൊണ്ട് നിർമിക്കുന്ന എം ബി ആർ എക്സ്പ്ലോറർ ഏഴ് വർഷം കൊണ്ട് അഞ്ച് ശതകോടി കിലോമീറ്റർ സഞ്ചരിക്കും.

 ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലെ ആസ്ട്രോയിഡ് ബെൽറ്റിനെ കുറിച്ച് ഗവേഷണം നടത്തും. പിന്നീട് 2034 ൽ പേടകം ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിൽ ഇറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വലിയൊരു ദേശീയ ശാസ്ത്ര പദ്ധതിയാണെന്നും യുവ ഇമിറാത്തി ശാസ്ത്രജ്ഞരായിരിക്കും പദ്ധതിക്കായി പ്രവര്‍ത്തിക്കുകയെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 2021 ല്‍ യു.എ.ഇ. വിജയിപ്പിച്ച ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബിനേക്കാള്‍ പത്ത് മടങ്ങ് സഞ്ചരിച്ചാകും എം.ബി.ആര്‍ എക്‌സ്‌പ്ലോററിർ ദൗത്യം പൂർത്തീകരിക്കുക.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News