വിടവാങ്ങുന്നത് കണ്ണീരും പുഞ്ചിരിയും നിറഞ്ഞ വർഷം; പുതുവർഷത്തിൽ യുഎഇ പ്രവാസികൾക്കുമുണ്ട് പ്രതീക്ഷകൾ

മികവിൻറ പല ചുവടുകളിലേക്കും കടന്നുകയറാൻ യു.എ.ഇക്ക് സാധിച്ച വർഷമാണ് 2022

Update: 2022-12-30 18:57 GMT

സങ്കട വാർത്തക്കൊപ്പം മികവിൻറ പല ചുവടുകളിലേക്കും കടന്നുകയറാൻ യു.എ.ഇക്ക് സാധിച്ച വർഷമാണ് വിടവാങ്ങുന്നത്. ദുബൈ എക്‌സ്‌പോയുടെ പരിസമാപ്തിയും അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യവും ഉൾപ്പെടെ യുഎ.ഇക്ക് ഏറെ സജീവമായിരുന്നു 2022ന്റെ രാപ്പകലുകൾ

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാെൻറ വിടവാങ്ങൽ 

രാഷ്ട്രശിൽപി ശൈഖ് സായിദിെൻറ വിയോഗത്തെ തുടർന്ന് പ്രസിഡൻറ് പദത്തിലേറിയ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാെൻറ വിടവാങ്ങലാണ് 2022ൽ യു.എ.ഇയുടെ വലിയ നഷ്ടം. പുതിയ പ്രസിഡൻറായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ. ലോകരാജ്യങ്ങളിലേക്കുള്ള പ്രതീക്ഷ പകർന്ന അദ്ദേഹത്തിെൻറ പര്യടനങ്ങൾ. മേഖലയുടെയും ലോകത്തിെൻറയും സമാധാനം കൊതിച്ച് യു.എ.ഇ കൈക്കൊണ്ട ശക്തമായ ഇടപെടലുകൾ.

Advertising
Advertising

വാരാന്ത്യ അവധിദിനത്തിൽ വരുത്തിയ മാറ്റങ്ങള്‍

ആഭ്യന്തര തലത്തിലും ഇത് മാറ്റങ്ങളുടെ വർഷം. വാരാന്ത്യ അവധിദിനത്തിൽ വരുത്തിയ മാറ്റമാണ് ഇതിൽ പ്രധാനം. ഷാർജ ഒഴികെ വെള്ളി പ്രവർത്തിദിനമായും ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായും മാറുകയായിരുന്നു 2022ൽ. റാശിദ് റോവർ വിക്ഷേപണം വിജയകരമായി പൂർത്തിയായതോടെ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യത്തിനു തുടക്കം കുറിക്കാനും യു.എ.ഇക്കായി. ദുബെയിൽ ഫ്യൂച്ചർ മ്യസിയത്തിെൻറ പിറവിയും വിടവാങ്ങുന്ന വർഷത്തിന്‍റെ ബാക്കിപത്രം. ദുബൈ എക്‌സ്‌പോയുടെ വിജയകരമായ നടത്തിപ്പും ഫിഫ ലോകകപ്പിന്‍റെ പങ്കാളിത്തവും യു.എ.ഇക്ക് ഏറെ മുതൽക്കൂട്ടായി സുപ്രധാന ക്രിക്കറ്റ് മൽസരങ്ങൾക്ക് വേദിയൊരുക്കിയതിലൂടെ കുറ്റമറ്റ സംഘാടനമികവ് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു യു.എ.ഇ .

സാമ്പത്തിക കരാർ

ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതും 2002ന്റെ മികച്ച നേട്ടമായിരുന്നു. ഇന്ത്യ യു.എ.ഇ വ്യാപാരത്തിൽ മാത്രമല്ല, എല്ലാ തുറകളിലും മുന്നേറ്റം പ്രകടമാണ്. മലയാളികൾ ഉൾപ്പെടെ പ്രവാസികളും കോവിഡിനെ അതിജീവിച്ച് പുതിയ പ്രതീക്ഷകളിലേക്ക് തിരിച്ചെത്തിയ വർഷം കൂടിയാണിപ്പോൾ വിടവാങ്ങുന്നത്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News