'യുഎഇ കോവിഡ് മുക്തിയുടെ പുതിയഘട്ടത്തില്‍'; ദുബൈ ദുരന്തനിവാരണ സമിതി

ദുബൈ എക്‌സ്‌പോ നഗരിയിലാണ് ദുബൈ ദുരന്ത നിവാരണ ഉന്നതാധികാര സമിതി കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്.

Update: 2021-10-16 19:20 GMT
Editor : abs | By : Web Desk
Advertising

കോവിഡ് മുക്തിയുടെ പുതിയ ഘട്ടത്തിലേക്ക് യു.എ.ഇ പ്രവേശിച്ചെന്ന് ദുബൈ ദുരന്ത നിവാരണ ഉന്നതാധികാര സമിതി. സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുബൈ എക്‌സ്‌പോ നഗരിയിലാണ് ദുബൈ ദുരന്ത നിവാരണ ഉന്നതാധികാര സമിതി കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്. സമിതിയുടെ നൂറാമത്തെ യോഗമായിരുന്നു ഇന്ന്. പ്രതിദിന കോവിഡ് കണക്ക് രാജ്യത്ത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇത് കൈകൊണ്ട പ്രതിരോധ നടപടികള്‍ വിജകരമാണ് എന്ന് തെളിയിക്കുന്നതാണ്.

വൈറസ് വ്യാപനം തടയാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും, പൊതുവില്‍ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനും ദുബൈ ആഗോള മാതൃക കാഴ്ചവെച്ചുവെന്ന് സമിതി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് വിലയിരുത്തി.മഹാമാരിയെ മറികടക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഫെഡറല്‍, ലോക്കല്‍ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് 115 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News