യു.എ.ഇ ഇന്ധനവിലയിൽ ഗണ്യമായ കുറവ്: പെട്രോൾ വിലയിൽ 15 ശതമാനം കുറയും

എണ്ണ വില കുറഞ്ഞത്​ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക്​ വലിയ ആശ്വാസമാകും

Update: 2022-12-31 19:16 GMT
Editor : rishad | By : Web Desk

ദുബൈ: യുഎഇയിൽ നാളെ മുതൽ പെട്രോൾ വിലയിൽ ഗണ്യമായ കുറവുണ്ടാകും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ലിറ്ററിന് പതിനഞ്ചു ശതമാനത്തിലേറെയാണ്​ നിരക്കിളവ്​. എണ്ണ വില കുറഞ്ഞത്​ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക്​ വലിയ ആശ്വാസമാകും.

സൂപ്പർ 98 പെട്രോളിന്​ ലിറ്ററിന്​ നാളെ 52 ഫിൽസിന്റെ കുറവാണ്​ ഉണ്ടാവുക. 2 ദിർഹം 78 ഫിൽസായിരിക്കും ഒരു ലിറ്റർപെട്രോളിന്റെ പുതുക്കിയ നിരക്ക്​. അതായത്​ ഡിസംബറിലെ വിലയുമായി

തട്ടിച്ചു നോക്കു​മ്പോൾ 15.7 ശതമാനത്തിന്റെ കുറവ്​. സൂപ്പർ 95 പെട്രോൾ ലിറ്ററിന്​2 ദിർഹം 67 ഫിൽസായിരിക്കും പുതുവർഷം ആദ്യമാസ നിരക്ക്​. ഏതാണ്ട്​ 16 ശതമാനം കുറവാണിത്​. ഇ പ്ലസ്​​ പെട്രോളിനും ലിറ്ററിന് 16 ശതമാനത്തിനു മേൽ ജനുവരിയിൽ കുറവുണ്ട്​. രണ്ട്​ ദിർഹം 59 ഫിൽസാണ്​ ഇ പ്ലസ്​ പെട്രോൾ വില. ഡീസൽ വിലയിലും ആനുപാതിക കുറവുണ്ട്​. 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​ യു.എ.ഇയിൽ ജനുവരിയിലെ ഇന്​ധനവില. അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ അതാത്​മാസത്തെ തോത്​ കണക്കിലെടുത്താണ്​ ആഭ്യന്തര വില നിർണയിക്കുക. വില കുറഞ്ഞത്​ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക്​ വലിയ ആശ്വാസമാകും.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News