ബലിപെരുന്നാളിന് മുന്നോടിയായി യുഎഇ ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ 737 തടവുകാരെയാണ് മോചിപ്പിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ് മോചിതരാവുക. ഇവർക്ക് പുറത്തിറങ്ങുന്നതിന് ആവശ്യമായ തുക ശൈഖ് മുഹമ്മദ് ഏറ്റെടുത്തു.

Update: 2022-07-05 18:21 GMT

അബൂദബി: ബലി പെരുന്നാളിന് മുന്നോടിയായി യുഎഇ ഭരണാധികാരികൾ തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. വിവിധ എമിറേറ്റുകളിലായി ആയിരക്കണക്കിന തടവുകാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക ഇവരിൽ ഇന്ത്യൻ തടവുകാരും ഉൾപ്പെടും.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ 737 തടവുകാരെയാണ് മോചിപ്പിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ് മോചിതരാവുക. ഇവർക്ക് പുറത്തിറങ്ങുന്നതിന് ആവശ്യമായ തുക ശൈഖ് മുഹമ്മദ് ഏറ്റെടുത്തു. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കി യു.എ.ഇയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായാണ് മാപ്പ് പ്രഖ്യാപനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തടവുകാരുടെ കുടുംബത്തിൽ സന്തോഷവും തെറ്റ്തിരുത്തി മെച്ചപ്പെട്ട ജീവിതം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കുകയും മോചനത്തിന്റെ ലക്ഷ്യമാണ്.

Advertising
Advertising

സുപ്രീംകൗണസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 194പേർക്ക് മാപ്പു നൽകി. ഷാർജയിലെ ജയിലുകളിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ശൈഖ് സുൽത്താന്റെ നടപടിയിൽ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി നന്ദി അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News