ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ

നിയമലംഘകരുടെ പേരിന് പുറമെ, നടത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Update: 2022-05-09 19:28 GMT
Editor : afsal137 | By : Web Desk

ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ മാത്രമല്ല, സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ പുറത്തുവിടാനാണ് തീരുമാനം. ഇതു സംബന്ധിച്ച് യു.എ.ഇ സെക്യൂരിറ്റി ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിക്കാണ് അധികാരം നൽകിയിരിക്കുന്നത്. നിയമലംഘകരുടെ പേരിന് പുറമെ, നടത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളും അതോറിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

Advertising
Advertising

എന്ന് മുതൽ ഈ നിയമം നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിക്ഷേപകർക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും, നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണതോത് വർഷംതോറും രണ്ട് ശതമാനം വർധിപ്പിക്കാനും 2026 നുള്ളിൽ പത്ത് ശതമാനത്തിലേക്ക് എത്തിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News