യുഎഇയിലെ സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നു

കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിന് അനുമതി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Update: 2022-01-28 15:42 GMT
Editor : Nidhin | By : Web Desk
Advertising

യുഎഇയിലെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ സ്‌കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. അബൂദബിയിലെ സ്‌കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസ് പഠനം സജീവമാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി മൂന്ന് മുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് അയവ് വരുന്നത്. ദുബൈയിലെ സ്‌കൂളുകളിൽ കായികപഠനം, പഠനയാത്ര, കലാകായിക പരിപാടികൾ എന്നിവക്ക് അനുമതി നൽകുമെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളും തുറക്കാൻ അനുവദിക്കും. സർവകലാശാലകൾ മുതൽ നഴ്‌സറികൾക്ക് വരെ ഇളവ് ബാധകമാണ്.

മൂന്നാഴ്ചയായി അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈനിലാണ് പഠനം. കഴിഞ്ഞ ദിവസങ്ങളിൽ ചില ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ക്ലാസിന് അനുമതി നൽകിയിരുന്നു. ഈമാസം 31 മുതൽ മുഴുവൻ ക്ലാസിലെ വിദ്യാർഥികളും നേരിട്ട് സ്‌കൂളിലെത്തും. എന്നാൽ കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിന് അനുമതി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News