യു.എ.ഇ സർവകലാശാല പ്രവേശനം: നടപടി എളുപ്പമാക്കി വിദ്യാഭ്യാസ മന്ത്രാലയം

2023-24 അധ്യയന വർഷത്തിൽ പുതിയ രീതി പ്രാബല്യത്തിൽ വരും

Update: 2023-02-02 18:25 GMT
Editor : ijas | By : Web Desk

ദുബൈ: യു.എ.ഇയിൽ യൂണിവേഴ്സിറ്റി പ്രവേശന നടപടി എളുപ്പമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സർവകലാശാലകളിലെ അഡ്മിഷന് ഇനി എംസാറ്റ് പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷത്തിൽ പുതിയ രീതി പ്രാബല്യത്തിൽ വരും.

യു.എ.ഇയിൽ ഇതുവരെ സർവകലാശാല പ്രവേശനത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിനും എമിറേറ്റ്സ് സ്റ്റാൻഡൈസേഷൻ ടെസ്റ്റ് അഥവാ എംസാറ്റ് പരീക്ഷ പാസാവേണ്ടത് നിർബന്ധമായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതോടെ പ്രവാസികളടക്കം വിദ്യാർഥികൾക്ക് എംസാറ്റ് കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കാനായിരുന്നു എംസാറ്റ് പരീക്ഷ.

അതേസമയം യു.എ.ഇയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് എംസാറ്റ് ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ് വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News