ഹക്കീം ഫൈസിക്ക് പിന്തുണയുമായി യു.എ.ഇ വാഫി അലുംനി അസോസിയേഷൻ

സി.ഐ.സിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരും

Update: 2023-02-15 10:14 GMT
Advertising

സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിക്ക് പിന്തുണയറിയിച്ച് യു.എ.ഇ വാഫി അലുംനി അസോസിയേഷൻ. സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തിയ സി.ഐ.സി(കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്)യുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തിപകരുമെന്നും വാഫി അലുംനി അറിയിച്ചു.

97 കോളേജുകളിലായി പതിനായിരത്തോളം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പഠിച്ച് കൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് സി.ഐ.സി. അതിന്റെ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിതാൽപര്യങ്ങളുടെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ച് നിരന്തരം വേട്ടയാടി, ആധുനിക രീതിയിലുള്ള മത വിദ്യാഭ്യാസ രീതികളെ തടയിടാനുള്ള ശ്രമങ്ങളെ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

അബൂദബിയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ, മുസ്തഫ വാഫി കാട്ടുമുണ്ട, അബ്ദുൽ അലി വാഫി, മുഹമ്മദ് സ്വാദിഖ് വാഫി പനങ്ങാങ്ങര, ഫുളൈൽ വാഫി, മഹ്മൂദ് വാഫി ചാപ്പനങ്ങാടി, ഫൈറൂസ് വാഫി, അമീൻ വാഫി, മുഹമ്മദ് സ്വാലിഹ് വാഫി, യാസർ അറഫാത്ത് വാഫി, സൽമാൻ വാഫി, സ്വഫ്വാൻ വാഫി, ഹാഫിള് ഉമർ വാഫി, സിറാജ് വാഫി എന്നിവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News