'ആരും വിശന്നു​റങ്ങേണ്ടിവരില്ല'; 'ബ്രെഡ് ഫോർ ഓൾ' പദ്ധതിയുമായി യു.എ.ഇ

ദിവസവും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന പദ്ധതിയുമായി യു.എ.ഇ

Update: 2022-09-17 18:44 GMT

വിശക്കുന്നവരിലേക്ക്​ അന്നമെത്തിക്കാൻ പുതിയ പദ്ധതിയുമായി യു.എ.ഇ ഭരണകൂടം. ദിവസവും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധാനമാണിത്. 'ബ്രെഡ് ഫോർ ഓൾ'എന്ന പേരിലാണ്​ പദ്ധതി നടപ്പാക്കുക. യു.എ.ഇയിൽ ആരും വിശന്നുകൊണ്ട്​ ഉറങ്ങേണ്ടിവരില്ലെന്നാണ്​ യു.എ.ഇ ഭരണാധികാരികളുടെ പ്രഖ്യാപനം. ഇത്​ അന്വർഥമാക്കുന്നതാണ്​ പുതിയ ഭക്ഷണ പദ്ധതി.

Full View

ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്‍റർ ഫോർ എൻഡോവ്‌മെന്‍റ്​ കൺസൾട്ടൻസിയാണ് 'ബ്രെഡ് ഫോർ ഓൾ' സംരംഭം പ്രഖ്യാപിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധമാണിത്​. വിവിധ ഔട്ട്‌ലെറ്റുകളിൽ വിന്യസിക്കുന്ന സ്മാർട്ട് മെഷീനുകൾ മുഖേനയാണ്​ ആവശ്യക്കാർക്ക് ഫ്രഷ് ബ്രഡുകൾ നൽകുക. പദ്ധതിയിലൂടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ആധുനികവും സുസ്ഥിരവുമായ മാതൃക കാണിച്ചു കൊടുക്കുക കൂടിയാണ് യു.എ.ഇ.​

അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽ ഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ്​ സ്‌മാർട്ട് മെഷീനുകൾ സ്ഥാപിക്കുക. മിഷീനിലെ 'ഓർഡർ' ബട്ടൻ അമർത്തിയാൽ അൽപ സമയത്തിനകം ബ്രഡ്​ ലഭിക്കുന്ന രീതിയിലാണ്​ സംവിധാനം. പദ്ധതിയിലേക്ക്​ സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്​. ഇതിന്​ പുറമെ 'ദുബൈ നൗ' ആപ്പ് വഴിയും എസ്​.എം.എസ്​ ചെയ്തും സംഭാവന നൽകാവുന്നതാണ്​. 10 ദിർഹം സംഭാവന ചെയ്യാൻ 3656 എന്ന നമ്പറിലേക്കാണ്​​ എസ്​.എം.എസ്​ ചെയ്യേണ്ടത്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News