ഫോബ്സ് മിഡില്‍ ഈസ്റ്റ് ട്രാവല്‍, ടൂറിസം ലീഡര്‍മാരില്‍ യുഎഇയുടെ അഹമ്മദ് ബിന്‍ സയീദ് ഒന്നാമത്

മികച്ച 50 ലീഡര്‍മാരുടെ പട്ടികയില്‍ ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് മൂന്നാം സ്ഥാനമാണ് നേടിയത്

Update: 2022-03-07 05:36 GMT
Advertising

ഫോബ്സ് മിഡില്‍ ഈസ്റ്റിലെ മികച്ച 50 ട്രാവല്‍, ടൂറിസം ലീഡര്‍മാരുടെ പട്ടികയില്‍ യുഎഇയുടെ അഹമ്മദ് ബിന്‍ സയീദ് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.

ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമാണ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം. 2021-2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ വരുമാനം 6.7 ബില്യണ്‍ ഡോളറിലെത്തിക്കുന്നതില്‍ അഹമ്മദ് ബിന്‍ സയീദിന് വലിയ പങ്കുണ്ട്.

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് പട്ടികയില്‍ മൂന്നാം സ്ഥാനമാണ് നേയിയത്. മിഡില്‍ ഈസ്റ്റിലെ ട്രാവല്‍, ടൂറിസം വ്യവസായ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന മികച്ച 50 നേതാക്കളാണ് പട്ടികയിലുള്ളത്.

24 നേതാക്കളുമായി യുഎഇയാണ് ഈ മാസത്തെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്. 11 പേര്‍ സൗദി അറേബ്യയില്‍നിന്നും നാല് പേര്‍ ഈജിപ്തില്‍നിന്നും പട്ടികയില്‍ ഇടം പിടിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News