ഊർജ്ജ, എഐ മേഖലയിലെ സഹകരണം: ധാരണാപത്രം ഒപ്പുവച്ച് യുഎസും യുഎഇയും

യുഎഇ പ്രസിഡന്റും യുഎസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

Update: 2025-11-03 12:43 GMT

അബൂദബി: ഊർജ്ജ, എഐ മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനായി ധാരണാപത്രം ഒപ്പുവച്ച് യുഎസും യുഎഇയും. യുഎസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും നാഷണൽ എനർജി ഡോമിനൻസ് കൗൺസിൽ ചെയർമാനുമായ ഡഗ് ബർഗം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹയാനുമായി കൂടിക്കാഴ്ച നടത്തി. ഇതിനെ തുടർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.

യുഎഇക്കുവേണ്ടി വ്യവസായ-അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയും ADNOC യുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിറും യുഎസിനായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ദേശീയ ഊർജ്ജ ആധിപത്യ കൗൺസിൽ ചെയർമാനുമായ ഡഗ് ബർഗവും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

നവംബർ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന അബൂദബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിൽ (ADIPEC 2025) പങ്കെടുക്കാനാണ് ഡഗ് ബർഗം യുഎഇയിലെത്തിയത്. അബൂദബിയിലെ ഖസർ അൽ ഷാതിയിലാണ് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് യുഎഇ പ്രസിഡന്റും ബർഗവും ചർച്ച ചെയ്തു. ഊർജ്ജം, എ്െഎ, നവീകരണം എന്നീ മേഖലകൾ പ്രത്യേകം ചർച്ച ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News