വിജയ്ബാബു ഇന്ന് മടങ്ങി എത്താന്‍ സാധ്യതയില്ല; തല്‍ക്കാലം ദുബൈയില്‍ തന്നെ തുടരുമെന്ന് സൂചന

പരാതിക്കാരിക്കെതിരെ തെളിവ് നല്‍കാന്‍ പ്രതിനിധി എത്തും

Update: 2022-05-24 03:34 GMT

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന സിനിമാ നിര്‍മാതാവ് വിജയ്ബാബു ഇന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. തിരിച്ചുവരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തല്‍കാലം ഇദ്ദേഹം ദുബൈയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

പകരം, പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിജയ്ബാബുവിന്റെ പ്രതിനിധി കേരളത്തിലെത്തും. വിജയ്ബാബുവിനെ തിരിച്ചെത്തിക്കുന്ന നടപടികള്‍ സംബന്ധിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി അധികൃതരും ഒന്നും പ്രതികരിച്ചിട്ടില്ല.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News