യാത്രാ വിശദാംശങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ്

ക്രിമിനൽ സംഘങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കാനുള്ള അവസരങ്ങൾ നൽകരുത്‌

Update: 2023-02-14 08:49 GMT
Advertising

യു.എ.ഇയിലെ താമസക്കാർ തങ്ങളുടെ യാത്രാ വിശദാംശങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പല സ്‌കീമുകളിലുള്ള സ്‌കൂളുകളിലും ഇന്നലെ മുതൽ 9 ദിവസം വരെ നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ അവധി വേളയിലെ വിദ്യാർത്ഥികളുടേയും കുടുംബങ്ങളുടെയും നീണ്ട യാത്രയും സന്ദർശന ഇടങ്ങളും സംബന്ധിച്ച വിവരങ്ങളും പൊതു പ്ലാറ്റ്‌ഫോമുകളിൽ പങ്കു വയ്ക്കുന്നതോടെ അവരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ പ്ലാനുകളും തങ്ങളുടെ കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമല്ല, മറിച്ച് അവ എല്ലാ ജനങ്ങൾക്കും ലഭ്യമാകും.

ഇത് സാമൂഹ്യവിരുദ്ധർ മുതലെടുക്കാനുള്ള അമിത സാധ്യത മുന്നിൽ കണ്ടാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റെ യാത്രയുടെ വിശദവിവരങ്ങൾ ഇത്തരത്തിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശേഷം ഒരു വ്യക്തിയുടെ വീട് കൊള്ളയടിക്കപ്പെട്ട കേസ് എടുത്ത് പറഞ്ഞാണ് അതോറിറ്റി ജനങ്ങളെ ഉപദേശിച്ചിരിക്കുന്നത്.

യാത്രക്ക് പുറപ്പെടുന്നവർ അവരുടെ ബോർഡിങ് പാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് ദുബൈ പൊലീസും നിരന്തരം യാത്രക്കാരെ ഉപദേശിക്കാറുണ്ട്.

ബോർഡിങ് പാസുകളിൽ ബാർ കോഡുകളും മറ്റ് വ്യക്തിഗത വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ക്രിമിനൽ സംഘങ്ങൾക്ക് ഇത്തരം വ്യക്തിഗത വിവരങ്ങൾ ലഭ്യമാക്കാനുള്ള അവസരങ്ങൾ നമ്മൾ തന്നെ നൽകരുതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News