ക്യൂബയിലെ ട്രേഡ് കമീഷണർക്ക് ദുബൈയിൽ സ്വീകരണം

ഇന്ത്യക്കാർക്ക് ക്യൂബയിലെ വ്യവസായ വേഖലയിൽ മുന്നേറാൻ അവസരങ്ങൾ ഒരുക്കുമെന്ന് ട്രേഡ് കമീഷണർ പറഞ്ഞു.

Update: 2023-01-29 19:20 GMT
Advertising

​ദുബൈ: ഇന്ത്യയുടെ ക്യൂബയിലെ ട്രേഡ് കമീഷണറായി നിയമിക്കപ്പെട്ട മലയാളി അഡ്വ. കെ ജി അനിൽകുമാറിന് ദുബൈയിൽ സ്വീകരണം നൽകി. ഇന്ത്യക്കാർക്ക് ക്യൂബയിലെ വ്യവസായ വേഖലയിൽ മുന്നേറാൻ അവസരങ്ങൾ ഒരുക്കുമെന്ന് ട്രേഡ് കമീഷണർ പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനിടെ ക്യൂബയിൽ ബില്യൺ കണക്കിന് ഡോളറിന്റെ വ്യവസായ വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യക്കാർക്ക് ഈരംഗത്തേക്ക് കടന്നുവരാൻ ഇന്ത്യയിലും ദുബൈയിലും സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഐ സി എൽ ഫിൻകോർപ്പ് സ്ഥാപകനുമാണ് അഡ്വ. അനിൽകുമാർ. ദുബൈ ദേര ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന സ്വീകരണ ചടങ്ങിൽ ദുബൈ പോലീസ് ഉദ്യോഗസ്ഥരായ കേണൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി, ഖലീഫ അലി റാഷിദ്‌ ഖലീഫ, ഐ.പി.എ സ്ഥാപകൻ എ.കെ.ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സാലിഹ് അൽ അൻസാരി, ഇമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹ്റൈനി തുടങ്ങിയവർ അതിഥികളായിരുന്നു.

റയാനത്ത് അലി, ബൽരാജ്, മുരളി എകരൂൾ, അനിൽ നായർ, ഡോ. സത്യ കെ പിള്ള, മുനീർ അൽ വഫ, ചാക്കോ ഊളക്കാടൻ, മോഹൻ കാവാലം തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News