ഒമാനിൽ വിസ മെഡിക്കൽ നടപടി ലളിതമാക്കുന്നു: നവംബർ മുതൽ പ്രാബല്യത്തിൽ

പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം.

Update: 2022-10-06 19:10 GMT

മസ്കത്ത്: ഒമാനിൽ വിസ മെഡിക്കൽ നടപടികൾ ലളിതമാക്കി അധികൃതർ. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കിയും ആരോഗ്യമന്ത്രിയുടെ ഉത്തരവ്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയാണ് പുതിയ ഭേദഗതികള്‍ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ ഭേദഗതികൾ അനുസരിച്ച്, പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് സമർപ്പിക്കണം. അതിനുശേഷം, പ്രവാസികൾക്ക് അംഗീകൃത സ്വകാര്യ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താൻ കഴിയും.

നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പരിശോധന കഴിഞ്ഞുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും ചെയ്യും. നേരത്തെ, പ്രവാസികൾ ആരോഗ്യ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിന് പുറമെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന് ചാർജുകൾ നൽകണമായിരുന്നു. ഇതാണ് അധികൃതർ റദ്ദാക്കിയിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News