അറബ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മഞ്ഞ് ശില്‍പങ്ങളുടെ പിന്നാമ്പുറക്കഥയെന്ത്..?

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കലാസൃഷ്ടിയാണ് 'മിനിമം സ്മാരകം'

Update: 2022-01-20 06:02 GMT

ടെറസുകളില്‍ വരിവരിയായി ഇരിക്കുന്ന നിരവധി കുഞ്ഞു മഞ്ഞുപ്രതിമകളുടെ ഫോട്ടോയും കൂടെയൊരു വാചകവും കഴിഞ്ഞ ദിവസങ്ങളില്‍ അറബ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. 'ജീവിതം വളരെ ചെറുതാണ്, ഉരുകിത്തീരുന്നതിന് മുമ്പ് ആസ്വദിക്കൂ' എന്ന തലക്കെട്ടില്‍ ഒരു ഇറ്റാലിയന്‍ ശില്‍പിയാണ് ഐസ് ക്യൂബുകള്‍ കൊണ്ട് ഈ കുഞ്ഞു പ്രതിമകള്‍ നിര്‍മിച്ചതെന്ന് പറഞ്ഞാണ് പലരും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ ചിത്രം സത്യമാണെങ്കിലും കൂടെ പ്രചരിക്കുന്ന അവകാശവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇറ്റാലിയന്‍ ശില്പിയല്ല പ്രതിമകള്‍ നിര്‍മിച്ചത്. 'ജീവിതം വളരെ ചെറുതാണ്, ഉരുകിത്തീരുന്നതിന് മുമ്പ് ആസ്വദിക്കൂ' എന്ന സന്ദേശവുമല്ല ശില്‍പങ്ങള്‍ നല്‍കുന്നത്.

Advertising
Advertising

യഥാര്‍ത്ഥത്തില്‍ ബ്രസീലിയന്‍ കലാകാരനായ നെല്ലി അസെവെഡോയുടെ 'മിനിമം സ്മാരക' പരമ്പരയുടെ ഭാഗമാണ് ഈ മഞ്ഞു ശില്‍പങ്ങളെന്നതാണ് ഇതിനുപിന്നിലെ യാഥാര്‍ത്ഥ്യം.

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കലാസൃഷ്ടിയാണ് 'മിനിമം സ്മാരകം'. ചെറുതായി ഉരുകുന്ന തരത്തില്‍ ഇരുപത് സെന്റീമീറ്ററില്‍ കൂടാത്ത സ്ത്രീ-പുരുഷന്മാരുടെ മഞ്ഞു ശില്‍പങ്ങളാണ് ഈ കലാസൃഷ്ടിക്കായി ഉപയോഗിച്ചു വരുന്നത്.

രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് ഈ കലാസൃഷ്ടിക്കുള്ളത്. അതില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ അപകടങ്ങളെക്കുറിച്ചും മനുഷ്യജീവിതം അനശ്വരമല്ലെന്നുമുള്ള മുന്നറിയിപ്പ് നല്‍കുകയാണ് ആദ്യത്തെ ലക്ഷ്യം. വീരന്മാരുടേയും മഹാന്മാരുടേയും സ്മാരകങ്ങളെ അമിതമായി മഹത്വവല്‍ക്കരിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്തി പകരം ചരിത്രം ആരെയും അനശ്വരമാക്കിയിട്ടില്ലെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയാണ് ശില്‍പനിര്‍മാണത്തിനു പിന്നിലെ രണ്ടാമത്തെ ലക്ഷ്യം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News