ക്രാന്‍ബെറി ജ്യൂസ് ശീലമാക്കൂ... മൂത്രാശയ അണുബാധ ഒഴിവാക്കാം

Update: 2018-06-04 21:22 GMT
Editor : admin
ക്രാന്‍ബെറി ജ്യൂസ് ശീലമാക്കൂ... മൂത്രാശയ അണുബാധ ഒഴിവാക്കാം

മൂത്രാശായ അണുബാധ ഇപ്പോള്‍ സര്‍വസാധാരണമാണ്. പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.

മൂത്രാശായ അണുബാധ ഇപ്പോള്‍ സര്‍വസാധാരണമാണ്. പുരുഷമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. മാരക രോഗമല്ലെങ്കില്‍ പോലും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ആരോഗ്യസ്ഥിതി വഷളാവുകയും നില ഗുരുതരമാവുകയും ചെയ്യും. എന്നാല്‍ മൂത്രാശ അണുബാധയെ അകറ്റിനിര്‍ത്താന്‍ പ്രകൃതിയില്‍ തന്നെ ഔഷധങ്ങളുണ്ട്. നിത്യേന ക്രാന്‍ബെറി ജ്യൂസ് കുടിക്കുകയാണെങ്കില്‍ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസവും 240 മില്ലിഗ്രാം ക്രാന്‍ബെറി ജ്യൂസാണ് ശീലമാക്കേണ്ടത്. ക്രാന്‍ബെറി ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ ഒരുപരിധി വരെ ആന്റിബയോട്ടിക് മരുന്നുകളെ ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തി. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഘടകങ്ങളാണ് ക്രാന്‍ബെറിയുള്ളത്. ക്രാന്‍ബെറി ജ്യൂസില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റ്‌സ്, പ്രോആന്തോസിയാനിന്‍, ആന്തോസിയാനിന്‍, ഫിനോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധയുണ്ടായ ശേഷമാണ് മിക്കവരും ക്രാന്‍ബെറി ജ്യൂസ് ശീലമാക്കാറുള്ളത്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബോസ്റ്റന്‍ യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസര്‍ കല്‍പന ഗുപ്ത പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News