തിളങ്ങുന്ന ചര്‍മ്മത്തിനായി 6 പഴങ്ങള്‍
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. അയണ്‍, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയുടെ കലവറയാണ് വാഴപ്പഴം.
ചര്‍മ്മസംരക്ഷണത്തില്‍ പഴങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമില്ല. ഭൂരിഭാഗം പേരും മുഖസൌന്ദര്യത്തിനായി പഴങ്ങള്‍ ഉപയോഗിക്കുന്നവരാണ്. പഴങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ ഫേഷ്യലുകളും ഇന്ന് ലഭ്യമാണ്. തിളങ്ങുന്ന ചര്‍മ്മത്തിനായി ഈ പഴങ്ങള്‍ വെറുതെ മുഖത്ത് തേച്ചാല്‍ മാത്രം പോരാ, നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക കൂടി വേണം. ചര്‍മ്മം കണ്ണാടി പോലെ തിളങ്ങാന്‍ സഹായിക്കുന്ന ആറ് പഴവര്‍ഗങ്ങള്‍ ഇതാ.
1.വാഴപ്പഴം
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. അയണ്‍, മഗ്നീഷ്യം, പൊട്ടാഷ്യം എന്നിവയുടെ കലവറയാണ് വാഴപ്പഴം. ആർത്തവ സമയത്തെ വേദനകൾ കുറക്കാനും വാഴപ്പഴം സഹായിക്കും. ഇതിൽ ആന്റി ഏജിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴവും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്ന സൂര്യപ്രകാശമേല്‍ക്കുന്നതു മൂലമുള്ള കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
2.നാരങ്ങ
നാരങ്ങയിൽ കൂടുതലായി അടങ്ങിയിട്ടുള്ളത് വിറ്റമിൻ സിയാണ്. വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ അല്‍പം തേനും നാരങ്ങാ നീരും ചേർത്ത മിശ്രിതം ഉത്തമമായ സ്‍കിൻ ക്ലെൻസറാണ്. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറ്റാൻ നാരങ്ങയിലെ ആസ്ട്രിജന്‍റ് ഘടകത്തിന് സാധിക്കും. തേനും നാരങ്ങയും നല്ലൊരു ബ്ലീച്ചായും ഉപയോഗിക്കാം.
3. ആപ്പിൾ
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് സെല്ലുകളുടെയും ടിഷ്യുവിന്‍റെയും തകരാർ മാറ്റാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തില്‍ പ്രായമാകുന്നത് മൂലമുള്ള ചുളിവുകൾ വീഴുന്നത് തടയും. ആപ്പിൾ, തേൻ, റോസ് വാട്ടർ, ഓട്സ് എന്നിവ ചേർന്ന മിശ്രിതം നല്ലൊരു ഫേസ് മാസ്‌കാണ്.
4.ഓറഞ്ച്
ഓറഞ്ച് തൊലിക്കുള്ളിലുള്ള കാമ്പ് കൊണ്ട് ത്വക്കിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. ഓറഞ്ച് ഉണക്കി പൊടിച്ചത് നല്ലൊരു സ്‌ക്രബായി ഉപയോഗിക്കാം. ത്വക്കിന് പുറമെയുള്ള പാടുകൾ മാറാനും ഓറഞ്ച് സഹായിക്കും.
5. പപ്പായ
ചര്‍മ്മത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കി ശുദ്ധീകരിക്കാൻ പപ്പായയിൽ അടങ്ങിയിട്ടുള്ള പപ്പൈൻ എന്ന ഘടകത്തിന് സാധിക്കും. പപ്പായ ജ്യൂസായും പാലിൽ ചേർത്ത് കഴിക്കുന്നതും പപ്പായയുടെ ചെറു കഷണങ്ങൾ കൊണ്ട് മസാജ് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും.
6. മാമ്പഴം
ആന്റി ഓക്സിഡന്‍റ്, വിറ്റാമിൻ എ എന്നിവ മാങ്ങയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ത്വക്കിന്റെ യുവത്വം നിലനിർത്താന്‍ മാമ്പഴം സഹായിക്കും. മാമ്പഴ സത്ത് കൊണ്ട് ഫേഷ്യല്‍ ചെയ്യുന്നതും നല്ലതാണ്.