വിഷാദ രോഗം തിരിച്ചറിയാം 

ശാരീരിക രോഗങ്ങൾക്ക് കൃത്യമായി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുമ്പോൾ മാനസിക പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയോ ഗൗരവമോ ആളുകൾ നൽകാറില്ല. മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ധാരണക്കുറവാണ്...

Update: 2019-03-02 14:31 GMT

മാനസികാരോഗ്യം

മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ഇവയെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കാണാം.
പക്ഷേ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ശാരീരിക രോഗങ്ങൾക്ക് കൃത്യമായി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുമ്പോൾ മാനസിക പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയോ ഗൗരവമോ ആളുകൾ നൽകാറില്ല. ഇതിനു കാരണം മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ധാരണക്കുറവാണ്.

മാനസിക രോഗങ്ങളുടെ കാരണങ്ങൾ‌

തലോച്ചോറിലെ ന്യൂറോട്രാൻസ്മീറ്ററുകളുടെ അസന്തുലിതാവസ്ഥ മൂലമാണ് മിക്കവാറും മാനസിക രോഗങ്ങൾ ഉണ്ടാവുന്നത്. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയിലുള്ള വ്യത്യാസം പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. ഹൈപ്പോ തയ്റോയിഡിസം പോലുള്ള ശാരീരിക അസുഖങ്ങൾ, അമിതമായ മാനസിക സമ്മർദ്ദം, അമിതമായ ലഹരി ഉപയോഗം എന്നിവയെല്ലാം മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

Advertising
Advertising

രോഗ ലക്ഷണങ്ങൾ

ഉറക്കം നഷ്ടപ്പെടുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുക, ഒരു കാര്യത്തിലും താൽപര്യമില്ലാതെയായി മാറുക, അമിതമായ ദേഷ്യം പ്രകടിപ്പിക്കുക എന്നിങ്ങനെ വ്യക്തിയുടെ നിലവിലുള്ള പൊതുവായ സ്വഭാവങ്ങളിൽ സാരമായ മാറ്റം പ്രകടമാവുകയും ഈ മാറ്റം അവരുടെ കുടുംബ ജീവിതത്തെയും തൊഴിലിനേയും സാമൂഹ്യ ജീവിതത്തെയും ബാധിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ അത്തരം ആളുകൾക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തേണ്ടതാണ്.

മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ തെറ്റായ ആശങ്കകൾ നിലൽക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് രോഗത്തിന്റെ ചികിത്സയെയും ചികിത്സാരീതിയെയും കുറിച്ചാണ്. മാനസിക രോഗത്തിന് മരുന്നിനെ ആശ്രയിച്ച് കഴി‍‍ഞ്ഞാൽ പിന്നീട് ജീവിതകാലം മുഴുവൻ മരുന്ന് തുടരണമെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. മറ്റു അസുഖങ്ങളെ പോലെ തന്നെ രോഗത്തിന്റെ സ്വഭാവത്തിന്റെയും ഗൗരവത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും മരുന്നിന്റെയും ചികിത്സയുടെയും കാലയളവും. പലപ്പോഴും ഒരു നിശ്ചിത കാലയളവിലെ ചികിത്സക്കു ശേഷം മരുന്നുകൾ നിർത്താൻ സാധിക്കും. ചിലപ്പോൾ ദീര്‍ഘകാല ചികിത്സ ആവശ്യമായി വരും.

ചികിത്സാ സംവിധാനങ്ങൾ

സർക്കാർ സംവിധാനത്തിൽ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിലുണ്ട്(തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്). കൂടാതെ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലെയും സി.എച്ച്.സികളിലും(കമ്മ്യുണിറ്റി ഹെൽത്ത് സെന്ററുകള്‍). കൂടാതെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലും ചികിത്സ ലഭ്യമാണ്. മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ തേടുമ്പോൾ മരുന്നുകൾ സൗജന്യമായി ലഭിക്കും.

Full View
Tags:    

Similar News