'ഈ നാല് ഭക്ഷണങ്ങള്‍ ആയുസ് കുറയ്ക്കും'; മുന്നറിയിപ്പുമായി ഹൃദ്രോഗ വിദഗ്ധന്‍

ദൈനംദിന ഭക്ഷണശീലങ്ങളും ആയുസിന്റെ ദൈർഘ്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്

Update: 2026-05-21 06:30 GMT

ന്യൂഡൽഹി: നമ്മുടെ ദൈനംദിന ഭക്ഷണശീലങ്ങളും ആയുസിന്റെ ദൈർഘ്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് ആധുനിക വൈദ്യശാസ്ത്രം  പറയുന്നത്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഉപാപചയ വൈകല്യങ്ങൾ മുതൽ കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ വരെയുള്ള ദീർഘകാല ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം നമ്മൾ തെരഞ്ഞെടുക്കുന്ന ഭക്ഷണരീതികളാണ്. ഈ സാഹചര്യത്തിൽ, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗസാധ്യതകൾ എങ്ങനെ കുറയ്ക്കാമെന്നും ആയുസ് എങ്ങനെ വർധിപ്പിക്കാമെന്നും വ്യക്തമാക്കുകയാണ് പ്രമുഖ കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ.

മനുഷ്യന്റെ ആയുസ് കുറയ്ക്കാൻ കാരണമാകുന്നതും ഭക്ഷണക്രമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ കർശനമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടതുമായ നാല് പ്രധാന ഭക്ഷണസാധനങ്ങളെക്കുറിച്ച് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വിഡിയോയില്‍ അദ്ദേഹം പറയുന്നു.

Advertising
Advertising

ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ഒന്നായി അദ്ദേഹം ആദ്യം തന്നെ വിരൽ ചൂണ്ടുന്നത് മദ്യപാനത്തിലേക്കാണ്. മറ്റൊന്ന് സംസ്കരിച്ച മാംസമാണ്. ഹോട്ട് ഡോഗ്സ്, ഡെലി മീറ്റ്സ് തുടങ്ങിയ സംസ്കരിച്ച മാംസാഹാരങ്ങൾ ശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കമെന്ന് അദ്ദേഹം പറയുന്നു. അടുത്തത് മധുര പാനീയങ്ങളാണ്.  ഇവയിൽ അടങ്ങിയിരിക്കുന്നത് വെറും സീറോ കാലറികൾ മാത്രമാണ്. ഇവ കുടിച്ചാലും വയര്‍ നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. അടുത്തത് അമിതമായ സാച്ചുറേറ്റഡ് ഫാറ്റാണ്. കൊഴുപ്പ് കൂടിയ മാംസം, ബട്ടർ, ഫുൾ-ഫാറ്റ് ഡയറി ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എല്ലായ്‍പ്പോഴും പെർഫെക്റ്റ് ഡയറ്റ് പിന്തുടരുക എന്നത് പ്രായോഗികമല്ലെന്ന് ഡോ. ജെറമി ലണ്ടൻ സമ്മതിക്കുന്നു. എങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലിക്കായി താന്‍ പിന്തുടരുന്ന മാര്‍ഗങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 

 ഭക്ഷണക്രമത്തിൽ 80 ശതമാനം സമയവും ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ  ശ്രദ്ധിക്കാറുണ്ട്. മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ പറ്റിയില്ലെങ്കിലും, അവ നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മിതത്വം പാലിക്കണമെന്നും ഡോക്ടര്‍ ഓർമ്മിപ്പിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനായി നിങ്ങൾ ഇപ്പോൾ സമയം കണ്ടെത്തിയില്ലെങ്കിൽ, പിന്നീട് രോഗാവസ്ഥയിലൂടെ കടന്നുപോകാൻ നിങ്ങൾ നിർബന്ധിതരായി സമയം കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News