ചോക്ലേറ്റ് കഴിക്കാതിരിക്കാനും കാരണങ്ങൾ; അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങൾ

ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ധാതുക്കൾ ഡാർക്ക് ചോക്ലേറ്റിലും അടങ്ങിയിട്ടുണ്ട്.

Update: 2023-07-24 11:45 GMT
Editor : anjala | By : Web Desk
Advertising

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവർ ആരാണ്? ഇന്ന് വിപണിയിൽ വ്യത്യസ്തയിനം ചോക്ലേറ്റുകൾ ലഭ്യമാണ്. കൊക്കോ ചെടിയിലെ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇവയിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ട്. ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ധാതുക്കൾ ഡാർക്ക് ചോക്ലേറ്റിലും അടങ്ങിയിട്ടുണ്ട്. അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങൾ

മെറ്റബോളിസം മെച്ചപ്പെടുത്താൻ

കുറഞ്ഞ മെറ്റബോളിസം ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ മോശമായി ബാധിക്കും. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഈ പ്രശ്നം പരിഹരിക്കുവാൻ ഒരുപരിധി വരെ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മന്ദഗതിയിലുള്ള മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതാണ്. കാരണം, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കലോറി വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കുന്നു.

നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു

കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ ഡാർക് ചോക്ലേറ്റ് സഹായിക്കും. ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകൾ

ഡാർക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഫ്രീറാഡിക്കലുകളുടെ നാശത്തില്‍ നിന്ന് ഇത് സംരക്ഷണമേകുന്നു. ഫ്രീറാഡിക്കലുകളുടെ നാശം നിരവധി ഗുരുതരരോഗങ്ങളിലേക്ക് നയിച്ചേക്കാം. അതു കൊണ്ടുതന്നെ ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ ഉണ്ട്. ഇത് നൈട്രിക് ഓക്സൈഡിനെ ഉൽപാദിപ്പിക്കാനായി എൻഡോതീലിയത്തെ ഉത്തേജിപ്പിക്കുന്നു. ധമനികളെ റിലാക്സ്ഡ് ആക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും നൈട്രിക് ഓക്സൈഡ് സഹായിക്കുന്നു.

ഇൻസുലിൻ അളവ് ക്രമീകരിക്കാൻ

ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന രീതി ശരീര ഭാരത്തെയും സ്വാധീനിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര വേഗത്തിൽ ദഹിച്ചു കഴിഞ്ഞാൽ, അത് കൊഴുപ്പ് കോശങ്ങളിലേക്ക് മാറ്റപ്പെടും. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലിൻ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നതിനുള്ള നല്ല മാർഗമാണ്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ പഞ്ചസാര രക്തപ്രവാഹത്തിൽ പതുക്കെ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

രക്തസമ്മർദം കുറയ്ക്കുക, നല്ല കൊളസ്ട്രോളിന്റെ മെച്ചപ്പെട്ട അളവ്, ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നത് ഇതെല്ലാം ഹൃദ്രോഗസാധ്യത തടയും. ഇവ മെച്ചപ്പെടുമ്പോൾ ഹൃദയാരോഗ്യവും മെച്ചപ്പെടും.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News