പച്ച പപ്പായ ചില്ലറക്കാരനല്ല, അറിയാം ആരോ​ഗ്യ ​ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന പഴമാണ് പപ്പായ.

Update: 2023-09-05 16:13 GMT
Editor : anjala | By : Web Desk

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. എന്നാൽ പലർക്കും ഇതിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. പച്ച പപ്പായ കഴിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പച്ച പപ്പായയിൽ വിറ്റാമിനുകൾ സി, ബി, ഇ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സു​ഗമമാക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മലബന്ധം എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. പപ്പായയിൽ നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും സുഗമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Advertising
Advertising

​ശരീരഭാരം നിയന്ത്രിക്കുന്ന പല ഘടകങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പെയ്ൻ, ചിമോപാപൈൻ എന്നീ രണ്ട് എൻസൈമുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

പപ്പായ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. പപ്പായയിൽ ഉയർന്ന അളവിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്ത പിഗ്മെന്റാണ് ലൈക്കോപീൻ. തക്കാളി, തണ്ണിമത്തൻ, പപ്പായ എന്നിവ ലൈക്കോപീനിന്റെ നല്ല ഉറവിടങ്ങളാണ്.  

ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങളിൽ നിന്നും ക്യാൻസറിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ എന്നിവ ഹൃദ്രോഗ സാധ്യത തടയാൻ സഹായിക്കുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News