'കോവിഡിനേക്കാൾ 20 മടങ്ങ് മാരകം, 50 മില്യണ്‍ പേരുടെ ജീവനെടുക്കും; 'ഡിസീസ് എക്സ്' മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നതാകാം പുതിയ രോഗമെന്നും മുന്നറിയിപ്പ്

Update: 2023-09-27 06:39 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: കോവിഡിനേക്കാൾ 20 മടങ്ങ് മാരകമായ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' എന്നറിയപ്പെടുന്ന പുതിയ മഹാമാരിയെ നേരിടാൻ ലോകം ഒരുങ്ങണമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെബ്സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്സിനേയും ഉൾപ്പെടുത്തി. ഈ അജ്ഞാത രോഗത്തിന് കോവിഡിനേക്കാൾ പ്രഹര ശേഷി ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. 

2019 ലായിരുന്നു കോവിഡ് 19 ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏകദേശം ഏഴ് ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. അടുത്ത മഹാമാരി കുറഞ്ഞത് 50 ദശലക്ഷം പേരെങ്കിലും അപഹരിച്ചേക്കുമെന്നുമാണ് വിലയിരുത്തൽ. 1918-1920-ൽ നാശം വിതച്ച സ്പാനിഷ് ഫ്‌ളൂവിന് സമാനമായ ദുരന്തം പുതിയ വൈറസിന് ഉണ്ടാകുമെന്ന് യു,കെ.യിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷനായ കേറ്റ് ബിംഗാം പറയുന്നു. അന്ന് ഏകദേശം 50 ദശലക്ഷം ആളുകളെയെങ്കിലും മഹാമാരിയിൽ മരിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ഇരട്ടിയായിരുന്നു ഇത്. സമാനമായ മരണസംഖ്യ ഈ മഹാമാരിയിലും പ്രതീക്ഷിക്കാമെന്ന് കേറ്റ് ബിംഗാം ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുതിയ രോഗം വൈറസാണോ ബാക്ടീരിയയാണോ ഫംഗസ് ആണോ എന്ന് പറയാൻ കൃത്യമായി പറയാൻ സാധിക്കില്ല. ഇവ പടർന്നുപിടിച്ചാൽ ലോകം കൂട്ട വാക്സിനേഷൻ ഡ്രൈവുകൾക്ക് തയ്യാറെടുക്കേണ്ടി വരുമെന്നും അദ്ദേഹം ഡെയ്ലി മെയിലിനോട് പറഞ്ഞു.

ആയിരക്കണക്കിന് വ്യക്തിഗത വൈറസുകൾ അടങ്ങുന്ന 25 വൈറസ് കുടുംബങ്ങളെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയാണ്. ഇവയിലേതെങ്കിലുമാകാം മഹാമാരിക്ക് കാരണമായേക്കുക. അതേസമയം, യുകെയിലെ ശാസ്ത്രജ്ഞർ തിരിച്ചറിയപ്പെടാത്ത ഡിസീസ് എക്‌സിനെ നേരിടാനുള്ള വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 200-ലധികം ശാസ്ത്രജ്ഞർ ഈ ഗവേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വ്യതിയാനവും പോലുള്ള ഘടകങ്ങൾ ഭാവിയിൽ മഹാമാരികളുടെ സാധ്യത വർധിപ്പിക്കുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) മേധാവി പ്രൊഫസർ ഡാം ജെന്നി ഹാരിസ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News