സോക്‌സ് ധരിച്ചാണോ ഉറങ്ങാറ്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പിന്നാലെ വരും

വൃത്തിയില്ലാത്ത സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് കിടക്കയിൽ അപകടകരമായ ബാക്ടീരിയകൾ പടരാൻ കാരണമാകുന്നു

Update: 2023-05-06 14:48 GMT

Socks In Bed

Advertising

കനത്ത ചൂടിനിടയിൽ ഇടവിട്ട് ലഭിക്കുന്ന മഴ ഏറെ ആശ്വാസകരമാണ്. കാലാവസ്ഥ മാറുമ്പോൾ ചില രീതികളും മാറിവരുന്നത് സാധാരണയാണ്. പ്രധാനമായും ചൂടിൽ നിന്ന് തണുപ്പിലേക്ക് കടക്കുമ്പോൾ മാറ്റിവെച്ച പുതപ്പും ഉപയോഗിച്ചു പഴകിയ സോക്‌സുമെല്ലാം ധരിക്കുന്നത് നമ്മുടെ സ്ഥിരം ശീലങ്ങളാണ്. എന്നാൽ ചിലരാകട്ടെ ചൂട് കാലത്തുപോലും എ.സി കൂട്ടിവെച്ച് ദിവസവും ഒരേ സോക്‌സ് തന്നെ അലക്കാതെ ഉപയോഗിക്കുന്നതും കാണാം. ഇത്തരക്കാർക്ക് പണി പിന്നാലെ വരുന്നുണ്ട്.

സോക്‌സിൽ മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതായി ഗവേഷകർ പറയുന്നു. വൃത്തിയില്ലാത്ത സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് കിടക്കയിൽ അപകടകരമായ ബാക്ടീരിയകൾ പടരാൻ കാരണമാകുന്നു എന്നാണ് മാട്ട്രെസ് നെക്സ്റ്റ്ഡേ നടത്തിയ ഗവേഷണത്തിൽ പറയുന്നത്.

ഇതിനായി രാവിലെ എഴ് മുതൽ രാത്രി 11 മണിവരെ ചിലർ തുടർച്ചയായി ധരിച്ച സോക്‌സുകൾ പഠനവിധേയമാക്കി. ഇവരിൽ പലരും അവരുടെ ദൈന്യംദിന പ്രവർത്തികളിലെല്ലാം ഒരേ സോക്‌സ് തന്നെ ധരിച്ചു. രാവിലെ വ്യായാമം ചെയ്യാനും രാത്രി ഉറങ്ങാനും പലരും ഒരേ സോക്‌സ് ഉപയോഗിച്ചു. ഇത്തരക്കാരുടെ സോക്‌സിൽ മനുഷ്യവിസർജ്യത്തിലും പാറ്റകളിലും കാണപ്പെടുന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അവ ശ്വാസനാളത്തെയും മൂത്രനാളിയെയുമെല്ലാം ബാധിക്കുമെന്നും കണ്ടെത്തി.

 മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരാണ് എങ്കിൽ അവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. വിദഗ്ധർ പറയുന്നത് പ്രകാരം ഈ അണുബാധ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് വളരെയധികം ഭീഷണിയുയർത്തുന്നു. കാൻസർ രോഗികൾ, പ്രമേഹം, നവജാതശിശുക്കൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവർ, പൊള്ളലേറ്റവർ തുടങ്ങിയവർ സോക്സ് ധരിച്ച് ഉറങ്ങുന്നത് ഒഴിവാക്കണമെന്ന് ഗവേഷകർ പറയുന്നു.

സോക്‌സ് ധരിച്ച് ഉറങ്ങുമ്പോൾ ചിലർ വിയർക്കും. കിടക്കയും ചൂടായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ കിടക്കയിൽ ഇ-കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ രോഗാണുക്കൾ വളരാൻ സാധ്യതയുണ്ട്. ഇത് അപകടകരമാണ്.

ഉറങ്ങാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ആവശ്യമെങ്കിൽ ദിവസവും അലക്കി വൃത്തിയാക്കിയ സോക്‌സുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കിടക്കുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ ദിവസവും അലക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. കോട്ടണ്‍ ബെഡ്ഷീറ്റുകൾ വിരിക്കുക.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News